സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുളള ശ്രമമാണ് ആര്‍ എസ് എസ് സംഘപരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിന് എല്ലാ വിധ പ്രോത്സാഹനങ്ങളും യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ട്
വിമാനക്കമ്പനി യാത്രാ വിലക്കേര്‍പ്പെടുത്തിയതിനുപിന്നാലെയാണ് താന്‍ ഇനി ഇന്‍ഡിഗോയുടെ വിമാനത്തില്‍ കയറില്ലെന്ന് ഇ പി ജയരാജന്‍ പ്രഖ്യാപിച്ചത്. ഇന്‍ഡിഗോ വൃത്തികെട്ട വിമാനക്കമ്പനിയാണെന്നും നിലവാരമില്ലാത്ത ആ വിമാനത്തില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നുമാണ് എ പി പറഞ്ഞത്.
ആരെക്കൊണ്ടാണ് എ കെ ജി സെന്ററില്‍ ആക്രമണം നടത്തിയതെന്ന് ഇ പി തന്നെ തുറന്നുപറയണം. സംഭവത്തിനുപിന്നില്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് ജയരാജന്‍ സംസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നടത്തുകയായിരുന്നു.
ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് ഗണ്‍മാന്‍ നിര്‍വ്വഹിച്ചത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
എ കെ ജി സെന്ററിനുനേരേയുളള ആക്രമണത്തിനുപിന്നില്‍ ഇ പി ജയരാജനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ജയരാജന്റെ തിരക്കഥയിലൊരുങ്ങിയ രാഷ്ട്രീയ നാടകമാണിതെന്നും കേരളത്തില്‍ കലാപം സൃഷ്ടിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരേ ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് ശ്രമമെന്നും കെ സുധാകരന്‍ പറഞ്ഞു
വിമാനത്തിലെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വിമാനത്തിലില്ലെന്ന് പറയുക, പ്രതിഷേധിച്ചവര്‍ മദ്യപിച്ചിരുന്നു എന്ന് പറയുക, പിന്നെ അതൊക്കെ മാറ്റിപ്പറയുക, അങ്ങനെ മാറ്റിമാറ്റി പറയുന്ന ഇ പി ജയരാജന്‍ കോണ്‍ഗ്രസിനനുകൂലമായി കാര്യങ്ങള്‍ കൊണ്ടുവരാന്‍ കഴിവുളളയാളാണ്
ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുകളാണ് എന്ന ഇ.പി ജയരാജന്‍റെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കാലത്ത് ഹര്‍ജി നല്കാന്‍ പാടില്ലെന്ന നിയമം ഇന്ത്യയിലില്ല. നടിയെ ആക്രമിച്ച ആള്‍ ആരുടെ പാര്‍ട്ടിയിലാണെന്ന് അന്വേഷിക്കട്ടെയെന്ന് പറഞ്ഞ ഇ പി ജയരാജന്‍ എന്തിനാണ് ഹര്‍ജിയില്‍ വേവലാതിപ്പെടുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗവും പ്രമുഖ അഭിഭാഷകനും കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയെ ദൃശ്യാമാധ്യമ ചര്‍ച്ചകളില്‍ പിന്തുണക്കുന്നവരില്‍ പ്രധാനിയുമായ അഡ്വ അരുണ്‍ കുമാര്‍ തന്നെ ഉമാ തോമസിനെതിരെ മത്സരിക്കുമെന്നാണ് ധാരണ
എല്‍ ഡി എഫിന്‍റെ വാതില്‍ ആര്‍ക്കുമുന്നിലും അടക്കില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ആ നയത്തിന്‍റെ ഭാഗമായാണ് ഓരോ കാര്യവും ചെയ്യുന്നത്. പ്രതീക്ഷിക്കാത്ത പല ആളുകളും പാര്‍ട്ടിയിലേക്ക് വരും. ആര്‍ എസ് പി പുനര്‍വിചിന്തനം ചെയ്യണം. എൽഡിഎഫ് നയങ്ങൾ
ശശിയുടെ നിയമനത്തെ സിപിഐഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ശക്തമായി എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും പി. ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പാര്‍ട്ടി ആവിശ്യപെട്ടാലും തെരഞ്ഞെടുപ്പിനില്ല. രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടന്ന് പാര്‍ട്ടി തീരുമാനമാണ്. തന്‍റെ ടേം പൂര്‍ത്തിയായി, വയസ് 70 ആണ്. ജനസേവനത്തിനും, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും പഴയതുപോലെ ആക്ടിവായി നില്‍ക്കാന്‍ സാധിക്കുന്നില്ല. പ്രായത്തിന്‍റെ ക്ഷീണമുണ്ട്.